Connect with us

Kerala

മോട്ടോര്‍ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: റോഡ് ട്രാന്‍സ്‌പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് നാളെ രാത്രി പന്ത്രണ്ട് വരെ തുടരും. സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ ട്രക്കര്‍, ലോറി, മിനി ലോറി, സ്വകാര്യ ബസ് എന്നിവയെല്ലാം പണിമുടക്കുന്നു.

സി ഐ ടി യു, എ ഐ ടി യു സി, ബി എം എസ്, ഐ എന്‍ ടി യു സി, യു ടി യു സി, എച്ച് എം എസ്, എസ് ടി യു, കെ ടി യു സി തുടങ്ങിയ യൂനിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നാണ് സമര സമിതി അറിയിച്ചിരിക്കുന്നത്. പാല്‍, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest