Connect with us

Kerala

സോളാര്‍ കേസ്: വി എസ് മൊഴി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കി. രാവിലെ 10.30ഓടെയാണ് അദ്ദേഹം കമീഷന്‍ മുമ്പാകെ ഹാജരായത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് കമീഷന്റെ സിറ്റിങ്. സോളാറില്‍ 10000 കോടിയുടെ അഴിമതി നടന്നെന്ന് വി എസ് സത്യവാങ്മൂലം നല്‍കി.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങളാണ് വി എസ് കമീഷന്‍ മുമ്പാകെ വിശദീകരിച്ചത്. പ്രതിപക്ഷ എംഎല്‍എമാരായ കോടിയേരി ബാലകൃഷ്ണന്‍, ഡോ.തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ കമീഷന്‍ മുമ്പാകെ നേരത്തെ മൊഴി നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest