Connect with us

National

വ്യാജ ഏറ്റുമുട്ടല്‍ കേസ്: വന്‍സാര ജയില്‍ മോചിതനായി

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലുമായി ബദ്ധപ്പെട്ട് എട്ട് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം, വിരമിച്ച ഐ പി എസ് ഓഫീസര്‍ ഡി ജി വന്‍സാര ജയില്‍ മോചിതനായി.
12.30 ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വന്‍സാരക്ക് അദ്ദേഹത്തിന്റെ കുടുംബക്കാരും അനുയായികളും വന്‍ സ്വീകരണമാണ് നല്‍കിയത്.
ഗുജറാത്ത് ഏറ്റുമുട്ടല്‍ വ്യാജമല്ലായിരുന്നുവെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗൂഢാലോചന നടത്തിയവര്‍ക്കെതിരെയാണ് പോലീസ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏറ്റുമുട്ടല്‍ വ്യാജമല്ല. നിയമ വിധേയമായാണ് പ്രവര്‍ത്തിച്ചത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് നടപടിയെടുത്തതെന്നും വന്‍സാര മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
ഗുജറാത്ത് പോലീസ് നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമായിരുന്നു ഏറ്റുമുട്ടല്‍. ഇന്ത്യന്‍ വ്യവസ്ഥകള്‍ക്കെതിരെ നിലപാട് എടുത്തപ്പോയാണ് ഗുജറാത്ത് പോലീസ് നടപടിയെടുത്തത്.
എല്ലാ ഓഫീസര്‍മാരും നിയമം അംഗീകരിക്കണം.പോലീസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വം പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നുള്ളതാണ്. രാജ്യത്തിന് വേണ്ടി തന്റെ ഊര്‍ജം ഇനിയും ഉപയോഗിക്കുമെന്നും വന്‍സാര കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ നിര്‍മാണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രത്യേക സി ബി ഐ കോടതി ഈ മാസം അഞ്ചിന് അദ്ദേഹത്തിന് 13 ദിവസം ജാമ്യം അനുവദിച്ചിരുന്നു.
സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ 2007 ഏപ്രിലിലാണ് സി ഐ ഡി വന്‍സാരയെ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest