Connect with us

Kerala

മഹാരാഷ്ട്ര താരം മയൂരേഷിന്റേത് മുങ്ങിമരണമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്രാ നെറ്റ്‌ബോള്‍ താരം മുങ്ങി മരിച്ചു. മയൂരേഷ് പവാറാ(19)ണ് മരിച്ചത്. വെള്ളായണി കാര്‍ഷിക കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഛണ്ഡീഗഡിനെതിരായ മത്സരത്തിനുശേഷം ശംഖുമുഖം കടല്‍ത്തീരത്ത് സഹകളിക്കാരുമായി എത്തിയപ്പോഴാണ് സംഭവം. മയുരേഷിന്റേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ശംഖുംമുഖം കടപ്പുറത്ത് കൂട്ടൂകാര്‍ക്കൊപ്പമെത്തിയ മയൂരേഷ് ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. കടല്‍ത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ കടലില്‍ വീണ മയുരേഷിന്റെ മൂക്കില്‍ നിന്ന് രക്തംവാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്ന് സഹകളിക്കാര്‍ പറഞ്ഞു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മയുരേഷിന്റെ മൃതദേഹം ഇന്ന് രാവിലെയുള്ള മുംബൈ വിമാനത്തില്‍ ജന്‍മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്ന് പ്രതിനിധികളും കേരള നെറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധിയും മൃതദേഹത്തെ അനുഗമിക്കും.
മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ കടാവ് താലൂക്കില്‍ മയാനി വില്ലേജില്‍ ഭാഗേന്‍ പവന്റെ മകനാണ് മയൂരേഷ്.സംഭവം അറിഞ്ഞ് ദേശീയ ഗെയിംസ് സംഘാടകസമിതി “ഭാരവാഹികളും വി ശിവന്‍കുട്ടി എം എല്‍ എയും ആശുപത്രിയിലെത്തി.

Latest