Connect with us

National

ട്രെയിന്‍ യാത്രാക്കൂലി കുറക്കില്ല: റെയില്‍വേ മന്ത്രി

Published

|

Last Updated

ബെംഗളൂരു: ഡീസല്‍ വില വളരെ കുറഞ്ഞെങ്കിലും ട്രെയിന്‍ നിരക്ക് കുറക്കില്ലെന്ന് സൂചന നല്‍കി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. യാത്രക്കാര്‍ വഹിക്കുന്ന കൂലിയുടെ 50 ശതമാനം മാത്രമാണ് റെയില്‍വേക്ക് ലഭിക്കുന്നത്. സബ്‌സിഡിയിനത്തില്‍ വലിയൊരു തുക ചെലവഴിക്കുന്നുണ്ട്. ഇതിന്റെ പ്രയോജനം യാത്രക്കാര്‍ക്കും ലഭിക്കുന്നു.അതിവേഗ ട്രെയിനുകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, ഹൈ സ്പീഡ് ട്രെയിനുകളെ നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇപ്പോഴത്തെ പാസഞ്ചര്‍, ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗം വര്‍ധിപ്പിക്കുന്നതിലാണ് റെയില്‍വേ ശ്രദ്ധയൂന്നുന്നത്. അതിവേഗ ട്രെയിനുകളെ സംബന്ധിച്ച് തെറ്റുദ്ധാരണയുണ്ട്. അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest