National
വസ്ത്രധാരണത്തില്‍ പതിവ് തെറ്റിക്കാതെ മോദി
ന്യൂഡല്‍ഹി: പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആകര്‍ഷകമായി വസ്ത്രം ധരിക്കുന്നതില്‍ ബദ്ധശ്രദ്ധനായ പ്രധാനമന്ത്രി മോദി ഒബാമയുടെ സന്ദര്‍ശന വേളയിലും പതിവ് തെറ്റിച്ചില്ല. ഒബാമയെ സ്വീകരിക്കാന്‍ പാലം വിമാനത്താവളത്തിലെത്തിയപ്പോള്‍ മോദി ധരിച്ചത് പതിവ് വേഷമായ കുര്‍ത്ത പൈജാമയും നെഹ്‌റു ജാക്കറ്റുമായിരുന്നു. കടും ചുവപ്പ് നിറത്തിലുള്ള ഷാളും ധരിച്ചിരുന്നു.
ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ഔദ്യോഗിക സ്വീകരണത്തിനെത്തിയപ്പോള്‍ മോദി വസ്ത്രം മാറി. പിന്‍സ്‌ട്രൈപ് ജോധ്പുരി സ്യൂട്ടായിരുന്നു വേഷം. മോദിയുടെ യു എസ് സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ സവിശേഷമായ വസ്ത്രധാരണ രീതി യു എസ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.







