Thrissur
ബസ് യാത്രക്കിടെ പണം മോഷ്ടിച്ച തമിഴ് യുവതിയെ വീട്ടമ്മ കൈയോടെ പിടികൂടി
അന്തിക്കാട്: ബസ് യാത്രക്കിടയില്‍ ബാഗില്‍ നിന്ന് നാലായിരം രൂപ മോഷ്ടിച്ച തമിഴ് യുവതിയെ വീട്ടമ്മ കൈയോടെ പിടികൂടി. ചേറ്റുപുഴ സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ ഗ്രീഷ്മയുടെ ബാഗില്‍ നിന്നാണ് പണം കവര്ന്നമധുര വിനോഭാജ് നഗര്‍ സ്വദേശിനി വള്ളി(30)നെയാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.ഇന്നലെ രാവിലെ 10.30നാണ് അന്തിക്കാട് ആല് സെന്ററില്‍ വെച്ച് ഗൗരി ഭരത ബസിനുള്ളിലാണ് സംഭവം.
പെരിങ്ങോട്ടുകരയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ബസ്. ഹാന്‍ബാഗിനുള്ളില്‍ മറ്റൊരു പേഴ്സില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന പണമാണ് തമിഴ് യുവതി തട്ടിയെടുത്തത്.
പോലീസ് സ്റ്റേഷനിലേക്ക് ബസ് വിടണമെന്ന് ഗ്രീഷ്മ പറഞ്ഞു. പോലീസ് എത്തിയപ്പോഴേക്കും തമിഴ് യുവതി അര്‍ധ നഗ്നയായി റോഡിലൂടെ ഓടി ഒരു കിലോമീറ്ററോളം പിന്നിട്ടിരുന്നു. കാഞ്ഞാണിക്ക് സമീപം വെച്ചാണ് യുവതിയെ പിടികൂടിയത്. ബലപ്രയോഗത്തിലൂടെയാണ് വനിതാ പോലീസ് ഇവരെ കീഴ്പ്പെടുത്തിയത്. സാരിക്കുള്ളില്‍ മറ്റൊരു സാരിക്കുള്ളില്‍ പൊതിഞ്ഞ നിലയില്‍ നാലായിരം രൂപ ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.