Kerala
ആലപ്പുഴയില്‍ വീണ്ടും മതംമാറ്റം നടത്തിയതായി വിഎച്ച്പി
ആലപ്പുഴ: കായംകുളത്ത് വീണ്ടും മതംമാറ്റം നടത്തിയതായി വിശ്വഹിന്ദു പരിഷത്ത്. അഞ്ച് കുടുംബങ്ങളിലെ 27 പേരെയാണ് ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതെന്ന് വിഎച്ച്പി അവകാശപ്പെട്ടു. എന്നാല്‍ മതംമാറിയവരുടെ വിവരങ്ങള്‍ വിഎച്ച്പി പുറത്തുവിട്ടില്ല.
പുതുപ്പള്ളി വാരാണപ്പള്ളിക്ക് സമീപമുള്ള ക്ഷേത്രത്തില്‍ വച്ചാണ് മതപരിവര്‍ത്തന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ചെട്ടിക്കുളങ്ങരയിലെ ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരാണ് മതംമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പ് മൂന്ന് മുസ്‌ലിം കുടുംബങ്ങളിലെ 11 പേരെ ഹിന്ദുമത്തിലേക്ക് മാറ്റിയതായി വിഎച്ച്പി അവകാശപ്പെട്ടിരുന്നു.







