Connect with us

Kerala

മുംബൈ മാരത്തണ്‍: വനിതാ വിഭാഗത്തില്‍ ജെയ്ഷയ്ക്ക് സ്വര്‍ണം

Published

|

Last Updated

മുംബൈ: പന്ത്രണ്ടാമത് മുംബൈ മാരത്തണ്‍ വിഭാഗത്തില്‍ മലയാളി താരം ഒ പി ജയ്ഷയ്ക്ക് സ്വര്‍ണം. രണ്ടു മണിക്കൂര്‍ മുപ്പത്തിയേഴ് മിനിറ്റിലാണ് 42 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചത്. കൊച്ചി ഹാഫ് മാരത്തണില്‍ ഇന്ത്യന്‍ വനിതാ വിഭാഗത്തിലും ജെയ്ഷയ്ക്കായിരുന്നു സ്വര്‍ണം.
ഇതാദ്യമായാണ് ജെയ്ഷ മുംബൈ മരാത്തണില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി മുപ്പതിനായിരത്തിലേറെ പേര്‍ മാരത്തണില്‍ പങ്കെടുത്തു. അഞ്ച് വിഭാഗങ്ങളിലായാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. 3.25 ലക്ഷം ഡോളറാണ് മുംബൈ മരത്തണിന്റെ ആകെ സമ്മാനത്തുക.

---- facebook comment plugin here -----

Latest