Ongoing News
മൈക്ക് ഹസിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാക്കമെന്ന് ധോണി
മുംബൈ; മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാക്കണമെന്ന് മഹേന്ദ്രസിംഗ് ധോണി.നിലവില്‍ ഇന്ത്യന്‍ പരിശീലകനായ ഡങ്കന്‍ ഫഌച്ചറിന്റെ കാലാവധി ലോകകപ്പോടെ അവസാനിക്കാനിരിക്കെയാണ് ധോണിയുടെ പുതിയ നിര്‍ദേശം. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ താരമാണ് മൈക്ക് ഹസി.
ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി ക്രിസ്റ്റേന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാവാന്‍ ഹസിക്ക് കഴിയുമെന്നും ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരെ ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.







