Kerala
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബന്ദ് പിന്‍വലിച്ചു
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ തിങ്കളാഴ്ച നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് പിന്‍വലിച്ചു. തിങ്കളാഴ്ച പരീക്ഷാജോലികളുമായി സഹകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍സ് അസോസിയേഷന് അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാഭ്യാസ ബന്ദ് പഖ്യാപിച്ചത്.
---- facebook comment plugin here -----