Connect with us

National

ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചതോടെ അനുനയ ശ്രമങ്ങള്‍ ബിജെപി തുടങ്ങി. ശിവസേനയ്ക്ക് 12 മന്ത്രിസ്ഥാനങ്ങള്‍ വരെ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം നാളെയായിരിക്കും ദേവേന്ദ്ര ഫഡ്‌നവിസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുക.

ഉപമുഖ്യമന്ത്രിപദം അടക്കം പല പ്രധാന വകുപ്പുകളും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി ഇത് സമ്മതിച്ചിരുന്നില്ല. തര്‍ക്കം ദേശീയ തലത്തിലെ ബന്ധത്തില്‍ പോലും വിള്ളലുണ്ടാക്കി. തുടര്‍ന്നാണ് പ്രതിപക്ഷത്തിരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചത്. കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ശിവസേനയെ പിണക്കാന്‍ ബിജെപി തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. 12 മന്ത്രിസ്ഥാനങ്ങള്‍ നല്‍കി ശിവസേനയെ അനുനയിപ്പിക്കാനാണ് ഇപ്പോള്‍ ബിജെപി ആലോചിക്കുന്നത്.