Connect with us

National

മഅ്ദനിയുടെ ജാമ്യം ഒരാഴ്ചത്തേക്കുകൂടി നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി;പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. ജാമ്യം നീട്ടി നല്‍കണമെന്ന മഅ്ദനിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിലായിരുന്ന മഅ്ദനിക്ക് ജൂലൈ 11നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്കായിരുന്നു ജാമ്യമെങ്കിലും ചികിത്സ പൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് നീട്ടിനല്‍കുകയായിരുന്നു. ഇപ്പോള്‍ നാലുമാസമായി മഅ്ദനി ചികിത്സയിലാണ്. നിലവില്‍ ബംഗളൂരുവിലെ സഹായ ഹോളിസ്റ്റിക് ആശുപത്രിയിലാണ് ചികിത്സ. നേരത്തേ സൗഖ്യ ആശുപത്രി, അഗര്‍വാള്‍സ് കണ്ണാശുപത്രി, എം.എസ്. രാമയ്യ മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു

---- facebook comment plugin here -----

Latest