Connect with us

Gulf

ഇന്ത്യയില്‍ നിക്ഷേപത്തിന് അനുകൂല സാഹചര്യം; ശൈഖ് സുല്‍ത്താന്‍

Published

|

Last Updated

ഷാര്‍ജ: ഇന്ത്യയില്‍ ഓഹരി നിക്ഷേപത്തിന് അനുകൂല സാഹചര്യമാണുള്ളതെന്ന് ബര്‍ജീല്‍ ജിയോജിത് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഊദ് അല്‍ ഖാസിമി പറഞ്ഞു. ബര്‍ജീല്‍ ജിയോജിത്ത് ഷാര്‍ജ ഓഫീസിന്റെ പ്രവര്‍ത്തനം ബുഹൈറ കോര്‍ണീഷില്‍ നിന്നും അല്‍ മജാസ് അല്‍ ഗാനം ബിസിനസ് സെന്ററിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ് സുല്‍ത്താന്‍. ശൈഖ് സുല്‍ത്താന്‍ ബിന്‍ സൗദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ സഊദ് ഗ്രൂപ്പിന്റെയും ഇന്ത്യയിലെ മുന്‍ നിര റീട്ടെയില്‍ ബ്രോക്കറേജ് ഹൗസായ ജിയോജിത് ബി എന്‍ പി പാരിബയുടെയും സംയുക്ത സംരംഭമാണ് ബര്‍ജീല്‍ ജിയോജിത്ത്.
“ഇന്ത്യന്‍ മൂലധന വിപണിയിലെ സമ്പാദ്യ-നിക്ഷേപാവസരങ്ങള്‍ വിദേശ ഇന്ത്യാക്കാരിലേക്കെത്തിക്കാന്‍ ബര്‍ജീല്‍ ജിയോജിത് മുന്‍ നിരയില്‍ ഉണ്ടെന്ന് ശൈഖ് സുല്‍ത്താന്‍ അറിയിച്ചു.”
പുതിയ ഗവണ്‍മെന്റ് നിലവില്‍ വന്നതിനുശേഷം ഇന്ത്യന്‍ മൂലധന വിപണിയില്‍ ഒരു പുത്തനുണര്‍വ് ദൃശ്യമാണെന്ന് എം ഡി. സി ജെ ജോര്‍ജ് പറഞ്ഞു. സെന്‍സെക്‌സ് 60,000 പോയിന്റിലേക്കെത്തിയാല്‍പോലും അത്ഭുതപ്പെടാനില്ല. വിപണിയിലെ ഈ ഉയര്‍ച്ച വിദേശ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും സി ജെ ജോര്‍ജ് പറഞ്ഞു.
ഷാര്‍ജയിലെ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം സജ്ജമാകുന്നതോടെ വിദേശ ഇന്ത്യക്കാര്‍ കൂടുതലുള്ള ഷാര്‍ജയിലും എമിറേറ്റ്‌സിന്റെ വടക്കന്‍ പ്രവിശ്യകളിലേക്കും ബിസിനസ് വ്യാപിപ്പിക്കുവാനും, മെച്ചപ്പെട്ട സേവനങ്ങള്‍ ഇടപാടുകാരിലേക്കെത്തിക്കുക വഴി കൂടുതല്‍ വളര്‍ച്ച കൈവരിക്കുവാനും ബര്‍ജീല്‍ ജിയോജിത്തിനു കഴിയുമെന്ന് ബര്‍ജീല്‍ ജിയോജിത് ഡയറക്ടര്‍ കെ വി ശംസുദ്ദീന്‍ പറഞ്ഞു.

 

Latest