Kerala
കാലിക്കറ്റ് സര്‍വകലാശാല സെര്‍വര്‍ പ്രശ്‌നം പരിഹരിച്ചു: എസ്എഫ്‌ഐ സമരം പിന്‍വലിച്ചു
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ സെര്‍വര്‍ പ്രശ്‌നം പരിഹരിച്ചു. ഇതേതുടര്‍ന്ന് എസ്എഫ്‌ഐ പരീക്ഷാഭവനില്‍ നടത്തിവരുന്ന സമരം പിന്‍വലിച്ചു. എന്നാല്‍ ഹോസ്റ്റല്‍ പ്രശ്‌നത്തില്‍ സമരം തുടരുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.
കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ 28ന് യോഗം വിളിക്കും. സര്‍വകലാശാലയിലെ പഠനാന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പൊതു സമൂഹത്തിന്റെ ഭാഗമായി രൂപീകരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈസ്ചാന്‍സലര്‍,സിന്‍ഡിക്കേറ്റ് അംഗങ്ങള്‍,വിദ്യാര്‍ഥികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്.







