Kannur
തലശ്ശേരി ഷഫ്ന വധം: പ്രതി അഫ്സലിന് ജീവപര്യന്തം
കണ്ണൂര്‍: തലശ്ശേരി ഷഫ്ന വധക്കേസ് പ്രതി മുഹമ്മദ് അഫ്സലിന് ജീവപര്യന്തം. അന്‍പതിനായിരം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് കടന്ന പ്രതിയെ ഒമ്പത് വര്‍ഷത്തിന് ശേഷമായിരുന്നു പിടികൂടിയത്.
2004 ജനുവരി 13നാണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഷഫ്ന ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വീട്ടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെണ്‍കുട്ടിയുടെ വീട്ടുമുറ്റത്ത് മാതാവിന്റെ മുമ്പില്‍ വെച്ച് കുട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
---- facebook comment plugin here -----