Kerala
ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ച ഹാജിമാരുടെ ആദ്യ സംഘം തിരച്ചെത്തി. ഇന്ന് രാവിലെ 10.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ആദ്യസംഘം എത്തിയത്. 350 ഹാജിമാരാണ് ആദ്യ സംഘത്തില്‍ എത്തിയത്. മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്കം. തിരിച്ചെത്തിയ ഹാജിമാര്‍ക്ക് ഹജ്ജ് കമ്മിറ്റി നേതൃത്വത്തില്‍ സ്വീകരണം നല്കി.
ഹാജിമാര്‍ക്കുള്ള സംസം വെള്ളം നേരത്തെ എത്തിയിരുന്നു. അഞ്ച് ലിറ്റര്‍ വീതം ഹാജിമാര്‍ക്ക് വിതരണം ചെയ്തു. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഹാജിമാര്‍ക്ക് ടെര്‍മിനലില്‍ ലഘു ഭക്ഷണം നല്കി. ഹാജിമാരുടെ മടക്കം അടുത്ത മാസം മൂന്ന് വരെ തുടരും.
---- facebook comment plugin here -----