Kerala
മാധ്യമ പ്രവര്ത്തകന് രാഹുല്‍ വിജയ് അന്തരിച്ചു
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗം സോഷ്യല്‍ മീഡിയാ കോ ഓര്‍ഡിനേറ്ററായിരുന്ന രാഹുല്‍ വിജയ്(29) അന്തരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സുദര്‍ശന ഭവനില്‍ വിജയന്റെയും വനജയുടേയും മകനാണ്.
വീക്ഷണം, കേരളകൗമുദി, ദിനപ്പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ മലയാളം ഉപയോഗിക്കാന്‍ നടന്ന ശ്രമങ്ങളിലെ മുഖ്യ പങ്കാളിയായിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ തെറ്റില്ലാതെ മലയാളം ടൈപ്പ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ വികസിപ്പിച്ചത് രാഹുലായിരുന്നു.
ഇന്ന് നിലവിലുള്ള പല മൊബൈല്‍ ആപ്ലിക്കേഷനുകളുടേയും മലയാളം മാന്വല്‍ തയ്യാറാക്കിയത് രാഹുല്‍ ആണ്. ലിപി രൂപകല്പന, ഭാഷാ സാങ്കേതികത തുടങ്ങിയ മേഖലകളില്‍ സമര്‍ത്ഥനായിരുന്നു.
---- facebook comment plugin here -----