Connect with us

National

വിഷം കൊടുത്ത് സുനന്ദയെ കൊന്നതായി സംശയിക്കുന്നു;സുബ്രഹ്മണ്യം സ്വാമി

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണത്തില്‍ അന്വേഷണം ഡല്‍ഹി പോലീസ് അട്ടിമറിച്ചുവെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. വിഷം കൊടുത്ത് സുനന്ദയെ കൊന്നതായി സംശയിക്കുന്നതായും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.ഈ കേസില്‍ ഡല്‍ഹി പോലീസ് കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. കേസില്‍ സി ബി ഐ അന്വേഷണം അനിവാര്യമാണ്. തന്റെ ആരോപണം ശരിവെക്കുന്നതാണ് എയിംസ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ടെന്ന് അദ്ദേഹം പറഞ്ഞു.
സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ച് ശശി തരൂര്‍ പറഞ്ഞ കാര്യങ്ങളാണ് കോണ്‍ഗ്രസ് വിശ്വസിച്ചതെന്ന് കെ മുരളീധരന്‍ എംഎല്‍എ. അതനുസരിച്ചാണ് തരൂരിന് തിരുവനന്തപുരം ലോക്‌സഭാ സീറ്റ് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ പിന്തുണയ്ക്കുന്ന ആരേയും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest