Connect with us

International

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

Published

|

Last Updated

സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. ലണ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ ഒ കീഫ്, നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ എഡ്വേര്‍ഡ് ഐ മോസര്‍, ഭാര്യ മേ ബ്രീറ്റ് മോസര്‍ എന്നിവരാണ് വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്.
തലച്ചോറിലെ കോശങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഇവരെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
ലണ്ടന്‍ സര്‍വകലാശാലയിലെ സെയ്ന്‍സ്ബറി വെല്‍കം സെന്റര്‍ ഡയറക്ടറാണ് ജോണ്‍ ഒ കീഫ്. 1977ലാണ് അദ്ദേഹം തലച്ചോറിലെ ഹിപ്പോകാംപസ് കോശങ്ങളുടെ സ്ഥാനം സംബന്ധിച്ച ആദ്യ ഘടകം കണ്ടെത്തിയത്.
2005ല്‍ മോസര്‍ ദമ്പതികള്‍ തലച്ചോറിലെ ഗ്രിഡ് കോശങ്ങളുടെ സ്ഥാനം സംബന്ധിച്ച് മറ്റൊരു ഘടകം കണ്ടെത്തി. വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹയാകുന്ന 11ാമത്തെ വനിതയാണ് മേ ബ്രീറ്റ് മോസര്‍.
തലച്ചോര്‍ എങ്ങനെ നമുക്കു ചുറ്റുമുള്ള സ്ഥലത്തിന്റെ ഭൂപടം തയ്യാറാക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഈ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ സഹായിച്ചെന്ന് കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന നൊബേല്‍ അസംബ്ലി നിരീക്ഷിച്ചു.

---- facebook comment plugin here -----

Latest