International
ബ്രിട്ടീഷ് തടവുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു
ബാഗ്ദാദ്: ഇറാഖില്‍ ഒരു ബ്രിട്ടീഷ് പൗരനെക്കൂടി വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്ത്വിട്ടു. ബ്രിട്ടീഷ് സന്നദ്ധ പ്രവര്ത്തകന് അലന് ഹെന്നിംഗിന്റെ തല വെട്ടുന്ന ദൃശ്യമാണ് പുറത്തുവിട്ടത്.. ആഗോള ഭീകര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന അമേരിക്കന്‍ ഓണ്‍ലൈന്‍ ഇന്റലിജന്‍സ് ഗ്രൂപ്പ് എസ്ഐടിഇ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും മറ്റൊരു സന്ദേശം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.ഐഎസിനെതിരെ ആക്രമണം നടത്താന്‍ സൈന്യത്തിന് അനുവാദം നല്കിയ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നടപടിക്ക് ബ്രിട്ടീഷ് പൗരനെന്ന നിലക്ക് താന്‍ വില നല്‍കേണ്ടി വന്നിരിക്കുകയാണെന്ന് അലന് ഹെന്നിംഗ് വീഡിയോയില്‍ പറയുന്നു. ഐഎസ് പൗരന്മാര്ക്കെതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തിന് പ്രതികരണമായാണ് അലന് ഹെന്നിംഗിനെ വധിക്കുന്നതെന്ന് മുഖംമൂടി ധരിച്ച് നില്ക്കുന്ന കൊലയാളി പറയുന്നു.