Connect with us

Gulf

മനുഷ്യകുലത്തിന്റെ പുരോഗതിക്കായി യത്‌നിക്കുന്ന സമര്‍പ്പിത സമൂഹം വളര്‍ന്നു വരണം: കാന്തപുരം

Published

|

Last Updated

റിയാദ്: കൊലപാതക രാഷ്ട്രീയങ്ങളിലൂടെ സ്വയം നശിച്ച് സമൂഹത്തിന്റെ തീരാ കണ്ണീരായി മാറനുള്ളതല്ല ഒരു രാജ്യത്തിന്റെ യൗവ്വനമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍.
രാഷ്ട്രത്തിന്റെ പുരോഗതിയില്‍ പങ്കാളികളാകേണ്ട യൗവ്വനം കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അവസ്ഥയുണ്ടാകുന്നത് തടയാന്‍ സമൂഹം മുന്നിട്ടുവരണം. കൊലപാതകങ്ങളിലൂടെ ഇല്ലാതാകുന്നത് കൊല ചെയ്യപെട്ട ആളുടെ കുടുംബം മാത്രമല്ല, കൊലയാളിയുടെ കുടുംബവും ഇത്തരം നീച പ്രവൃത്തികള്‍ കണ്ടു വളരുന്ന നാളെയുടെ യൗവ്വനവും കൂടിയാണ്. “ജനങ്ങളോടൊപ്പം രാജ്യത്തിനോടൊപ്പം” എന്ന പ്രമേയത്തില്‍ ഡിസംബറില്‍ നടക്കുന്ന മര്‍ക്കസു സഖാഫത്തി സുന്നിയ്യ 37 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി റിയാദിലെ എക്‌സിറ്റ് ആറിലെ മുദ്ഹല ഓഡിറേറാറിയത്തില്‍ സംഘടിപ്പിച്ച പ്രചാരണ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയില്‍ നടക്കുന്ന എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു. മനുഷ്യകുലത്തിന്റെ പുരോഗതിക്കായി യത്‌നിക്കുന്ന സമര്‍പ്പിത യൗവ്വനം വളര്‍ന്നു വരേണ്ടത് അനിവാര്യമായതിനാലാണ് “സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം” എന്നത് സമ്മേളന പ്രമേയം ആക്കിയതെന്നും കാന്തപുരം പറഞ്ഞു.
മര്‍കസിന്റെ കീഴിലുള്ള റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി വിശദീകരിച്ചു. മര്‍കസ് റിയാദ് കമ്മിററി പ്രസിഡന്റ് ശരീഫ് പുത്തന്‍പള്ളി അധ്യക്ഷത വഹിച്ചു. തുര്‍ക്കി ഇബ്‌നു മുഹമ്മദ് അല സൗദ് രാജകുമാരന്റെ ഉപദേഷ്ടാവ് ഡോ. ഇയാദ് അല്‍ അയീന്‍, ഗാമണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് റഫീഖ്, സയ്യിദ് അഹമ്മദ് അസ്സഖാഫ്, സമസ്ത മുശാവറ അംഗം ആഡൂര്‍ അഷ്‌റഫ് തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ബാഫഖി ബുറൈദ, ഐ സി എഫ് സഊദി നാഷനല്‍ സെക്രട്ടറി അബൂബക്കര്‍ അന്‍വരി, റിയാദ് സെന്‍ട്രല്‍ ഉപാധ്യക്ഷന്‍ ടി പി അലിക്കുഞ്ഞ് മൗലവി, ഡോ. അബ്ദുസ്സലാം ഉമര്‍ (കിംഗ് സഊദി യൂനിവേഴ്‌സിറ്റി), ആര്‍ എസ് സി റിയാദ് സോണ്‍ കണ്‍വീനര്‍ കബീര്‍ ചേളാരി ഗഫൂര്‍ വെളിമണ്ണ, മൂസ വെള്ളിമാട്കുന്ന് സംബന്ധിച്ചു.

Latest