Connect with us

Gulf

ഡി സി ആര്‍ സി സൂക്ഷിക്കുന്നത് 3377 വിത്തു കോശങ്ങള്‍

Published

|

Last Updated

DSC_9468ദുബൈ: ഡി സി ആര്‍ സി(ദുബൈ കോര്‍ഡ് ബ്ലഡ് ആന്‍ഡ് റിസേര്‍ച്ച് സെ ന്റര്‍) 3,377 വിത്തു കോശങ്ങള്‍ സൂക്ഷിക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ഡി എച്ച് എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഡി സി ആര്‍ സി. 2006ല്‍ സെന്റര്‍ സ്ഥാപിതമായത് മുതലാണ് ഇത്രയും വിത്തു കോശങ്ങള്‍ ജീവന്‍ രക്ഷിക്കാനായി സൂക്ഷിച്ചു വരുന്നതെന്ന് ഡി സി ആര്‍ സി ഹെഡ് കരീമ സലീം വെളിപ്പെടുത്തി. വിത്തുകോശങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വര്‍ധിക്കുന്നതായാണ് ഇതില്‍ നിന്നും ബോധ്യപ്പെടുന്നത്. ജനിതക വൈകല്യങ്ങളായ രക്താര്‍ബുദം, താലസീമിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്കായാണ് ഇവ ഉപയോഗിക്കുന്നത്. ഈ കാലയളവിനിടയില്‍ ഒമ്പത് വിത്തു കോശങ്ങള്‍ അവകാശികള്‍ക്ക് വിതരണം ചെയ്തു. രക്താര്‍ബുദം, താലസീമിയ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ചികത്സക്കായാണ് ഇവ നല്‍കിയതെന്നും ചികിത്സയില്‍ 80 ശതമാനം രോഗികളും സുഖപ്പെട്ടതായും കരീമ സലീം വ്യക്തമാക്കി.

ഡി സി ആര്‍ സി കുടുംബങ്ങളോട് വിത്ത് കോശം നല്‍കാന്‍ ബോധവത്ക്കരണം ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് ലഭിച്ച മികച്ച പ്രതികരണമാണ് വിത്തുകോശങ്ങള്‍ ആവശ്യമാവുന്ന ഘട്ടം വരെ ഡി സി ആര്‍ സിയില്‍ സൂക്ഷിക്കാന്‍ ആളുകള്‍ ഏല്‍പ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

 

Latest