Connect with us

National

ബി ജെ പി എം പിമാര്‍ക്ക് ആര്‍ എസ് എസിന്റെ പഠന ക്ലാസ്

Published

|

Last Updated

bjpന്യൂഡല്‍ഹി: ബി ജെ പിയുടെ എം പിമാര്‍ക്ക് ആര്‍ എസ് എസ് നേതൃത്വം പഠനക്ലാസ് ഒരുക്കുന്നു. വ്യാഴാഴ്ച്ച വൈകീട്ട് പാര്‍ലിമെന്ററി കാര്യ മന്ത്രി വെങ്കയ്യാ നായിഡുവിന്റെ വീട്ടിലാണ് ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. ആര്‍ എസ് എസിന്റെ ഔദ്യോഗിക വേഷത്തിലാണ് എം പിമാര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടത്. ആര്‍ എസ് എസിലെ രണ്ടാമനായ സുരേഷ് ഭയ്യാജിയാണ് ക്ലാസെടുക്കുന്നത്. പ്രഭാഷണത്തിന് ശേഷം ആന്ധ്രാപ്രദേശില്‍ നിന്നുള്ള സസ്യവിഭവങ്ങളാണ് ക്ലാസില്‍ പങ്കെടുക്കുന്ന എം പിമാര്‍ക്ക് ഒരുക്കിയിട്ടുള്ളത്.

എന്നാല്‍ ആര്‍ എസ് എസിനുള്ള പാര്‍ട്ടി എം പിമാരുടെ സംഭാവന സ്വീകരിക്കുന്നതിനായി ഒരു മുതിര്‍ന്ന നേതാവ് എല്ലാവര്‍ഷവും എം പിമാരെ കാണാറുണ്ടെന്നാണ് ബി ജെ പി നല്‍കുന്ന വിശദീകരണം.

---- facebook comment plugin here -----

Latest