Connect with us

International

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

Published

|

Last Updated

ടെല്‍ അവീവ്:ഗാസയില്‍ താല്‍ക്കാലികമായി വെടിനിര്‍ത്താന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ഈജിപ്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇസ്രായേല്‍ തീരുമാനം.ഇസ്രായേല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് നിര്‍ദേശം അംഗീകരിച്ചത്.ഇക്കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാല്‍ തീരുമാനം ഹമാസ് തള്ളിയതായും റിപ്പോര്‍ട്ടുണ്ട്.ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ 180ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാദേശിക സമയം രാവിലെ 9 മണി മുതലാണ് നിലവില്‍ വന്നത്.യുദ്ധം ഒഴിവാക്കി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഈജിപ്ത് ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഗാസാ ഉപരോധം അവസാനിപ്പിക്കുകയും അതിര്‍ത്തികള്‍ തുറന്നുകൊടുക്കുകയും ചെയ്താല്‍ മാത്രമേ വെടിനിര്‍ത്തല്‍ അംഗീകരിക്കു എന്നാണ് ഹമാസിന്റെ നിലപാട്. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും പിന്തുണ അറിയിച്ചിട്ടുണ്ട്.

Latest