Ongoing News
മോഡി-ഒബാമ കൂടിക്കാഴ്ച സെപ്റ്റംബറില്‍
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.നരേന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.സെപ്റ്റംബര്‍ അവസാനവാരമായിരിക്കും സന്ദര്‍ശനം.ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോഡിക്ക് അമേരിക്ക വിസ നിഷേധിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമായിരിക്കും ഇത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡിയെ അഭിനന്ദിക്കാന്‍ ഫോണില്‍ വിളിച്ച ഒബാമ മോഡിയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു.







