Connect with us

Kerala

പരാതി കേള്‍ക്കാന്‍ വിദ്യാഭ്യാസ മന്ത്രിയും ഓണ്‍ലൈനില്‍

Published

|

Last Updated

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനെ കുറിച്ചുള്ള പരാതികള്‍, സംശയങ്ങള്‍,നിര്‍ദേശങ്ങള്‍ എന്നിവ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബുമായി ഓണ്‍ലൈനില്‍ സംവദിക്കാം. ഇന്ന്്് വൈകുന്നേരം ഏഴ് മണി മുതല്‍ ഓണ്‍ലൈനില്‍ തത്സമയം ഉണ്ടാകും.
ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈനായി മന്ത്രി നിങ്ങളുടെ അടുത്തെത്തുക. ഗൂഗിള്‍ ഹാങ്ങ്ഔട്ടിലൂടെ മന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉപയോഗിച്ച് സംസാരിക്കാനുള്ള ലിങ്ക് മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് ലഭിക്കും. മന്ത്രിയുടെ ഫേസ്ബുക്ക് പേജ് ലഭിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക…https://www.facebook.com/PK.Abdu.Rabb

---- facebook comment plugin here -----

Latest