International
ഇന്ത്യ-അമേരിക്ക ബന്ധം സുശക്തം: യു എസ്
വാഷിംഗ്ടണ്‍: ഇന്ത്യ- അമേരിക്ക ബന്ധം സുശക്തമാണെന്ന് അമേരിക്ക. തന്നെ അഭിനന്ദിച്ച ലോകനേതാക്കള്‍ക്ക് നരേന്ദ്രമോദി നല്‍കിയ ട്വിറ്റര്‍ മറുപടിയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പേര് റാങ്കിങ്ങില്‍ വളരെ താഴെയായതിന്റെ പശ്ചാത്തലത്തില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ജെന്‍ സാക്കിയാണ് ഇക്കാര്യം വ്യക്തമകാ്കിയത്.
ഇന്ത്യയും യു എസും തമ്മിലുള്ള ബന്ധം എന്നും ശക്തമായി തുടരും. മോഡിയെ ഒബാമ വാഷിങ്ടണിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് എ- വണ്‍ വീസ ലഭിക്കുമെന്നും സാക്കി പറഞ്ഞു.







