Ongoing News
മുംബൈയില്‍ താജുല്‍ ഉലമ അനുസ്മരണം നാലിന്
മുംബൈ: അരനൂറ്റാണ്ട് കാലം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേഷ്ടാവായും, സമസ്ത പ്രസിഡന്റായും പ്രവര്‍ത്തിച്ച താജുല്‍ ഉലമ അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ പേരില്‍ എസ് വൈ എസ് മുംബൈ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണം മാര്‍ച്ച് നാലിന് ഡോണ്‍ഗ്രി ഗാഞ്ചി സുന്നി ഹാളില്‍ നടക്കും. പ്രമുഖ ആത്മീയ പണ്ഡിതനും ബായാര്‍ മുജമ്മഅ് പ്രസിഡന്റുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി നേതൃത്വം നല്‍കും. രാത്രി ഏഴ് മണിക്ക് അനുസ്മരണ പ്രഭാഷണം, ദിക്ര്, തഹ്ലീല്, പ്രാര്‍ഥന എന്നിവ നടക്കും.
അബ്ദുല്‍ മജീദ് ഹാജി എംബസി, ആര് കെ അബ്ദുല്ല ഹാജി, അബ്ദുര്‍റസാഖ് ഹാജി മേല്‍പ്പറമ്പ്, ഇസ്മാഈല്‍ അംജദി, മുഹമ്മദ് സഖാഫി, മുഹിയിദ്ദീന്‍ സഖാഫി ഉളുവാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
---- facebook comment plugin here -----