Connect with us

National

സൂര്യനെല്ലി കേസ്: കുര്യനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Published

|

Last Updated

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ പിജെ കുര്യനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഹര്‍ജി നല്‍കിയിത്. സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ കുര്യനുമുണ്ടെന്നും കുര്യനെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് താനാണെന്ന ധര്‍മരാജന്റെ വെളിപ്പെടുത്തല്‍.
നേരത്തെ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കുര്യന് അനുകൂലമായ സമീപനമാണ് കോടതി സ്വീകരിച്ചത്. കുര്യനെ വേട്ടയാടുന്നത് നിര്‍ഭാഗ്യകരമാണെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നുമാണ് ജസ്റ്റിസ് ഭവദാസന്റെ ബെഞ്ച് നിരീക്ഷിച്ചത്.

---- facebook comment plugin here -----

Latest