Connect with us

Kerala

ആരോഗ്യനില തൃപ്തികരം; ജോപ്പനെ ആശുപത്രിയിലേക്ക് മാറ്റില്ല

Published

|

Last Updated

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജോപ്പനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റില്ല. പത്തനംതിട്ട ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച ജോപ്പന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചിരുന്നു. എന്നാല്‍ ജോപ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ ജയില്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

തനിക്ക് ശ്വാസതടസ്സമുണ്ടെന്ന് അഭിഭാഷകന്‍ വഴി ജോപ്പന്‍ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചതിനാലാണ് ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചത്. കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ ജോപ്പനെ ശനിയാഴ്ച പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

---- facebook comment plugin here -----

Latest