National
ശ്രിനിവാസനും ബി സി സി ഐ അംഗങ്ങള്‍ക്കുമെതിരെ ഹരജി
മുംബൈ: ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനും അംഗങ്ങള്‍ക്കുമെതിരേ മുംബൈ കോടതിയില്‍ ഹരജി. ഇവര്‍ക്കെതിരെക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നരേഷ് മഖാനി എന്നയാളാണ് ഹരജി സര്‍പ്പിച്ചത്. താന്‍ ടിക്കറ്റെടുത്ത് ഐപിഎല്‍ മത്സരം കണ്ടിരുന്നുവെന്നും എന്നാല്‍ ഒത്തുകളി സംഭവത്തോടെ വഞ്ചിക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വെള്ളിയാഴ്ച പരിഗണിക്കും.







