National
വാതുവെപ്പ്: മുന്‍ രഞ്ജി താരം അറസ്റ്റില്‍
ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ ഒരു മുന്‍ ക്രിക്കറ്റ് താരം കൂടി അറസ്റ്റിലായി. മുന്‍ രഞ്ജി താരമായ ബാബുറാവു യാദവിനെയാണ് ഡല്‍ഹി പോലീസിന്റെ പ്രതേ്യക സെല്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് ബാബുറാവുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതൊടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 18 ആയി.







