Connect with us

Kerala

കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ നാണയങ്ങള്‍ പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ പാലക്കാട് നെല്ലായ സ്വദേശിയില്‍ നിന്നാണ് എയര്‍ കസ്റ്റംസ് അധികൃതര്‍ നാണയങ്ങള്‍ പിടിച്ചെടുത്തത്. 3.28 ലക്ഷം രൂപ വില വരുന്ന നാണയങ്ങളാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ടൈഗര്‍ ബാമിന്റെ ബോട്ടിലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നാണയങ്ങള്‍.

---- facebook comment plugin here -----

Latest