Connect with us

Kerala

സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അനുസ്മരണം നാളെ മര്‍കസില്‍

വൈകിട്ട് ഏഴിന് നടക്കുന്ന അനുസ്മരണ സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട് | മര്‍കസ് വൈസ് പ്രസിഡന്റായിരുന്ന സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ അനുസ്മരണവും മാസാന്ത അഹ്ദലിയ്യ ആത്മീയ സംഗമവും നാളെ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പൊതുജനങ്ങളും മര്‍കസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം ഏഴ് മണിയോടെ ആരംഭിക്കും. മര്‍കസിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ഏറെ കാലമായി സജീവസാന്നിധ്യമായിരുന്നു സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍. അഹ്ദലിയ്യ, ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സംഗമങ്ങള്‍ക്കും മറ്റുപരിപാടികള്‍ക്കും ആദ്യം മുതല്‍ അവസാനം വരെ നേതൃത്വം നല്‍കാന്‍ ആവേശം കാണിച്ചിരുന്നു തങ്ങള്‍.

മര്‍കസ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യും. ആത്മീയ സദസ്സിനും പ്രാര്‍ഥനക്കും സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മുഖ്താര്‍ ഹസ്റത്ത്, മുഹമ്മദലി സഖാഫി വള്ള്യാട് സംബന്ധിക്കും.

മര്‍കസ് ശരീഅ കോളേജ്, ഖുര്‍ആന്‍ അകാദമി, റൈഹാന്‍ വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാര്‍ഥികളും ഖുര്‍ആന്‍ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന ചടങ്ങ് മര്‍കസ് ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്യും.