Connect with us

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്. കണ്ണൂരില്‍ ആര്‍ എസ് എസ് ശാഖക്കു സംരക്ഷണം നല്‍കിയ കെ സുധാകരന്റെ പൂര്‍വകാലം നാക്കു പിഴയല്ലെന്നു യൂത്ത് കോണ്‍ഗ്രസ് തുറന്നടിച്ചു.

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിലാണ് കെ പി സി സി പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കെ സുധാകരന്‍ ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആര്‍ എസ് എസിന് സംരക്ഷണം കൊടുക്കുന്നു, താങ്ങി നിര്‍ത്തുന്നു എന്ന രീതിയില്‍ സംസാരിച്ചാല്‍ നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവര്‍ ഒറ്റുകാരാണ്.

വീഡിയോ കാണാം

Latest