Connect with us

shashi tharoor

ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാര്‍ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറി

സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തിരുവനന്തപുരം എം പി ശശി തരൂറിന് അപ്രഖ്യാപിത വിലക്കെന്ന സൂചനയുമായി പാര്‍ട്ടി. കോഴിക്കോട് ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറിന്റെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതാണ് ഒടുവിലത്തേത്. സംഘ്പരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

സെമിനാറിന്റെ നടത്തിപ്പ് കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന ഏറ്റെടുത്തു. തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ട നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട താരപ്രചാരകരുടെ പട്ടികയിലും തരൂര്‍ ഉള്‍പ്പെട്ടിരുന്നില്ല.

---- facebook comment plugin here -----

Latest