Connect with us

National

യു പിയില്‍ കൂടൂതല്‍ ഇടങ്ങളിലേക്ക് ബുള്‍ഡോസറുകളുമായി യോഗി ഭരണകൂടം

ഒമ്പത് ജില്ലകളില്‍ മുസ്ലിം വീടുകള്‍ പൊളിക്കല്‍ തുടരുന്നു

Published

|

Last Updated

ലഖ്‌നൗ |  പ്രവാചക നിന്ദയില്‍ പ്രതിഷേധച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ മുസ്ലിം വീടുകള്‍ പൊളിക്കുന്ന നടപടികള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്. പ്രയാഗ് രാജിലെ പൊളിക്കല്‍ നടപടികള്‍ക്ക് പിന്നാലെ കൂടൂതല്‍ ഇടങ്ങളിലേക്ക് ബുള്‍ഡോസറുകളുമായി യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒമ്പത് ജില്ലകളില്‍ ഇന്നും പൊളിക്കല്‍ തുടരുമെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെയാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഒരു നോട്ടീസോ, മുന്നറിയിപ്പോ നല്‍കാതെ മുസ്ലിം വീടുകള്‍ പൊളിച്ച് നീക്കുകയാണെന്നാണ് പ്രാദേശിക വിവരം.

പൊളിക്കലിനെതിരെ പ്രതിഷേധം കനത്തതോടെ, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദില്‍ ആഗസ്റ്റ് പത്തു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. റാഞ്ചിലും, ഹൗറയിലും കര്‍ഫ്യൂ തുടരുകയാണ്.