Connect with us

Kozhikode

ലോക രക്തദാന ദിനം;നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ്

എം വി ആര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പ് നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് വരെ മിഹ്റാസ് ആശുപത്രിയിലാണ് നടക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നാളെ ജൂണ്‍ 14, വെള്ളി) മര്‍കസ് നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മര്‍കസ് ലോ കോളജിലെയും മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെയും എന്‍ എസ് എസ്, ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് മുറമ്പാത്തി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മിഹ്റാസ്-മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

എം വി ആര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പ് നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് വരെ മിഹ്റാസ് ആശുപത്രിയിലാണ് നടക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് 9539 351 038, 9947 190 916, 9745 126 030, 9645 933 934 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Latest