Connect with us

Kerala

ഇടുക്കിയില്‍ എച്ച്1എന്‍1 ബാധിച്ച് സ്ത്രീ മരിച്ചു

പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

Published

|

Last Updated

ഇടുക്കി |  എച്ച്1എന്‍1പനി ബാധിച്ച് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പന്‍ സ്വദേശി പൂങ്കുടിയില്‍ മറിയാമ്മ (82) ആണ് മരിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 30ന് മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എച്ച്1എന്‍1 ആണെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേ സമയം , ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതമതിയെന്നും അധികൃതര്‍ പറഞ്ഞു

 

Latest