Connect with us

Alappuzha

കുട്ടികളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പോലീസുകാരനായ ഭര്‍ത്താവ് അറസ്റ്റില്‍

ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

Published

|

Last Updated

ആലപ്പുഴ | പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് കുട്ടികളെ കൊന്ന് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ സി പി ഒ റെനിസ് അറസ്റ്റില്‍. ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

പോലീസ് ക്വാട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസമാണ് പോലീസുകാരന്റെ ഭാര്യയേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സി പി ഒ റെനീസിന്റെ ഭാര്യ നജില, മക്കളായ ടിപ്പുസുല്‍ത്താന്‍, മലാല എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പുസുല്‍ത്താനേയും മലാലയേയും കൊലപ്പെടുത്തിയ ശേഷം നജില തൂങ്ങി മരിക്കുകയായിരുന്നു.

നജിലയെ റെനിസ് നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മറ്റ് സ്ത്രീകളുമായി റെനിസിന് ബന്ധമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് നജിലയുമായി തർക്കങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.