Connect with us

National

അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകുമോ?; സോണിയാ ഗാന്ധി ആവശ്യമുന്നയിച്ചതായി റിപ്പോര്‍ട്ടുകള്‍

വിദേശത്ത് ചികിത്സക്ക് പോകും മുമ്പ് സ്ഥാനം ഏറ്റെടുക്കാന്‍ ഇടക്കാല അധ്യക്ഷയായ സോണി ഗാന്ധി ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സോണിയാ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വിദേശത്ത് ചികിത്സക്ക് പോകും മുമ്പ് സ്ഥാനം ഏറ്റെടുക്കാന്‍ ഇടക്കാല അധ്യക്ഷയായ സോണി ഗാന്ധി ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടലില്ല.

അത് സമയം ഇതുസംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച് അശോക് ഗെലോട്ട് രംഗത്തെത്തി. കോണ്‍ഗ്രസിലെ ഹൈക്കമാന്‍ഡ് ഇപ്പോള്‍ തനിക്ക് രാജസ്ഥാനില്‍ ചുമതലകള്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നാണ് സംഭവം അറിയുന്നത്. എനിക്ക് നേരിട്ട് ഇക്കാര്യം അറിയില്ല. എന്നെ ഏല്‍പ്പിച്ച കടമകള്‍ ഞാന്‍ നിറവേറ്റുകയാണെന്നും ഗെലോട്ടിനെ ഉദ്ധരിച്ച് എഎന്‍ഐയെ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ എനിക്ക് ഹൈക്കമാന്‍ഡ് ചുമതല നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ നിരീക്ഷകനാണ് ഞാന്‍. രാജസ്ഥാനിലെ എന്റെ ചുമതലകളില്‍ വിട്ടുവീഴ്ച ചെയ്യില്ല. മറ്റു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്നാണ് കേള്‍ക്കുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു.

നേരത്തെ സോണിയ ഗാന്ധി അശോക് ഗെലോട്ടിനെ കാണുകയും പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് വാര്‍ത്തകള്‍ വന്നത്. . കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധി രൂക്ഷമായിരിക്കവെയാണ് ഗെലോട്ടിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല.

 

Latest