Connect with us

Kerala

ലോകം മുഴുവന്‍ വാട്‌സാപ്പ് സേവനങ്ങള്‍ നിലച്ചു

ഉച്ചയക്ക് 12.30 തോടെയാണ് വാട്‌സാപ്പ് പണിമുടക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ലോകം മുഴുവന്‍ വാട്സാപ്പ് പണിമുടക്കി. വാട്‌സാപ്പ് സെര്‍വറുകള്‍ തകരാറിലായതിനെത്തുടര്‍ന്നാണു പലഭാഗങ്ങളിലും വാട്‌സാപ്പ് പ്രവര്‍ത്തനം നിലച്ചത്. 

ഉച്ചയക്ക് 12.30 തോടെയാണ് വാട്‌സാപ്പ് പണിമുടക്കിയത്. തുടര്‍ന്നു സന്ദേശങ്ങള്‍ കൈമാറാനാവുന്നില്ല. ഫേസ്ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്‌സാപ്പ് പ്രവര്‍ത്തിക്കാത്തതിലുള്ള പ്രതിഷേധം ഫേസ്ബുക്കിലും ട്വിറ്ററിലും നിറഞ്ഞു. എന്താണ് വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമാവാന്‍ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്‌സാപ്പ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു. മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായി.

---- facebook comment plugin here -----

Latest