Connect with us

west bengal

പശ്ചിമ ബംഗാള്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റിനെ നീക്കം ചെയ്തു

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മൂന്ന് എം എല്‍ എമാരും ഒരു എം പിയും പാര്‍ട്ടി വിട്ടിരുന്നു

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ ബി ജെ പിയില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നതിന് പിന്നാലെ സംസ്ഥാന ബി ജെ പി പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. നിലവിലെ പ്രസിഡന്റ് ദിലീപ് ഘോഷിനെ മാറ്റി ബാലൂര്‍ഘട്ടില്‍ നിന്നുള്ള എം പി സുകന്താ മജുംദാറിനെയാണ് പുതിയ തലവനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍, ദിലീപ് ഘോഷിന് ദേശീയ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.

ബംഗാളില്‍ നിന്നുള്ള ബി ജെ പി ജനപ്രതിനിധികള്‍ തൃണമൂലിലേക്ക് വ്യാപകമായി കൂറുമാറുന്നതിനിടെയാണ് പുതിയ നീക്കം. ടി എം സിയിലേക്ക് ഇനിയും ബി ജെ പി നേതാക്കളുടെ കുത്തൊഴുക്ക് പ്രതീക്ഷിക്കപ്പെടുകയും തൃണമൂല്‍ കൂടുതല്‍ പേരെ നോട്ടമിടുകയും ചെയ്യുന്നതായാണ് വിവരം. നിലവിലെ സംസ്ഥാന പ്രസിഡന്റുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നവരാണ് പാര്‍ട്ടി വിട്ടത് എന്ന നിഗമനത്തിലാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മൂന്ന് എം എല്‍ എമാരും ഒരു എം പിയും പാര്‍ട്ടി വിട്ടിരുന്നു.