Connect with us

National

പശ്ചിമബംഗാളില്‍ ബലിപെരുന്നാള്‍ അവധി ഒരുദിവസമാക്കി വെട്ടിക്കുറച്ചു

തൃണമൂല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ അവധിയാണ് ബിജെപി സര്‍ക്കാര്‍ ഒരുദിവസമാക്കിയത്.

Published

|

Last Updated

കൊല്‍ക്കത്ത| പശ്ചിമബംഗാളില്‍ ബലിപെരുന്നാള്‍ അവധി ഒരുദിവസമാക്കി. നേരത്തേ തൃണമൂല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ അവധിയാണ് ബിജെപി സര്‍ക്കാര്‍ ഒരുദിവസമാക്കിയത്. പുതിയ ഉത്തരവ് പ്രകാരം ബലിപെരുന്നാള്‍ ദിനമായ മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി ലഭിക്കു.

നേരത്തെ മേയ് 26, 27 തീയതികളിലായിരുന്നു അവധി. എന്നാല്‍, പെരുന്നാള്‍ മേയ് 28-ന് ആയതോടെ സര്‍ക്കാര്‍ ഇത് പുനഃക്രമീകരിച്ചു. പുതിയ ഉത്തരവ് പ്രകാരം മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി. മേയ് 26, 27 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുമെന്നും ഉത്തരവിലുണ്ട്.

2011-ല്‍ മമത ബാനര്‍ജി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബംഗാളില്‍ ബക്രീദിനും ഈദുല്‍ഫിത്തറിനും പൂജയ്ക്കും ഉള്‍പ്പെടെ രണ്ടുദിവസത്തെ അവധി നല്‍കിയിരുന്നു.

Content Highlights:
The newly elected BJP government in West Bengal has reduced the public holiday for Bakrid from two days to one. According to the revised official order, the holiday will now be observed only on May 28, aligning with the actual day of the festival celebration. The previous two-day holiday schedule declared for May 26 and May 27 stands cancelled, and all government institutions will remain fully functional on those dates. This decision marks a complete reversal of the liberal holiday policy introduced by Mamata Banerjee’s Trinamool Congress government back in 2011.

Latest