Kerala
വയനാട് ദുരന്തം; എസ് എന്‍ ഡി പി യോഗം ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കും
ശക്തവും ശാസ്ത്രീയവും ദീര്‍ഘ വീക്ഷണത്തോടെയുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലപ്പുഴ | വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് എന്‍ ഡി പി യോഗം 25 ലക്ഷം രൂപ നല്‍കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.
വയനാട് ദുരന്തം രാജ്യത്തെ ഞടുക്കി. കേരളത്തിനെ പിടിച്ചുലച്ച ദുരന്തത്തില്‍ അടിപതറിയ മനുഷ്യര്‍ ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടതുണ്ട്. ശക്തവും ശാസ്ത്രീയവും ദീര്‍ഘ വീക്ഷണത്തോടെയുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---- facebook comment plugin here -----