Connect with us

mullaperiyar dam

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി; ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി

പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

Published

|

Last Updated

കുമളി | മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. വൈകിട്ട് 5.30ന് മൂന്നാം ഷട്ടര്‍ 30 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി 420.61 ക്യുസെക്‌സ് വെള്ളം പുറത്തുവിട്ടിരുന്നു.

ഇത് മതിയാകാതെ വന്നപ്പോഴാണ് വൈകിട്ട് ഏഴിന് നാലാം ഷട്ടര്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തി 841.22 ക്യുസെക്‌സ് വെള്ളം പുറത്തുവിട്ടത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

Latest