Connect with us

Idukki

നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

Published

|

Last Updated

ഇടുക്കി | നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് അടച്ചത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്റി മീറ്റര്‍ ആയി ഉയര്‍ത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ ആയി കുറക്കാനാണ് തീരുമാനം.

മഴ കൂടിയാല്‍ ഷട്ടര്‍ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിലവില്‍ നീരൊഴുക്കിനെക്കാള്‍ കൂടുതല്‍ ജലം ഒഴുക്കിക്കളയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന് നിലവില്‍ അപകടമൊന്നുമില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

Latest