Connect with us

Kerala

യാത്രകളെ സ്‌നേഹിച്ച വിജയന്‍ ഇനി ഓര്‍മ

26 രാജ്യങ്ങളാണ് വിജയനും ഭാര്യ മോഹനയും സന്ദര്ശിച്ചത്

Published

|

Last Updated

കൊച്ചി |  ചെറിയ ചായക്കടയില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ചേര്‍ത്തുവെച്ച് ലോക സഞ്ചാരം നടത്തിയിരുന്ന വിജയന്‍ എന്ന ബാലാജി അന്തരിച്ചു.76 വയസായിരുന്നു. 26 രാജ്യങ്ങളാണ് വിജയനും ഭാര്യ മോഹനയും സന്ദര്ശിച്ചത്. 2007ലാണ് യാത്രകള്‍ക്ക് തുടക്കമായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്.

ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

 

Latest