Connect with us

kmj

മനസ്സുകള്‍ അടുക്കാന്‍ വേദികള്‍ സജീവമാകണം: സി മുഹമ്മദ് ഫൈസി

കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സുന്നി സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കാസര്‍കോട് | മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ രാജ്യത്ത് ഭിന്നത രൂക്ഷമാകുന്ന
സാഹചര്യത്തില്‍ മനുഷ്യ മനസ്സുകള്‍ കൂടുതല്‍ അടുപ്പിക്കാനുള്ള സൗഹൃദ വേദികള്‍ സജീവമാകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സുന്നി സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് നിയന്ത്രണം നീങ്ങി സാമൂഹിക അകലം ഒഴിവായപ്പോഴും ജനങ്ങള്‍ പരസ്പരം അകല്‍ച്ച
തുടരുകയാണ്. വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ആശയങ്ങള്‍ പങ്കുവെക്കാനും
തെറ്റിദ്ധാരണകള്‍ കുറച്ച് കൊണ്ടുവരാനും സാധിക്കും. നാനാത്വത്തില്‍ ഏകത്വമുള്ള നമ്മുടെ നാട് വിവിധ സംസ്‌കാരങ്ങള്‍ കൊണ്ടുംകൊടുത്തുമാണ് മുന്നോട്ടുപോയത്. നാടിന്റെ സമാധാനാന്തരീക്ഷം നിലനില്‍ക്കാന്‍ പോയകാലത്തെ ഇത്തരം നന്മകള്‍ തിരിച്ചുവരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, മുസ്‌ലിം ലീഗ്  ജന.സെക്രട്ടറി എ അബ്ദുര്‍റഹ്മാന്‍, കെ പി സി സി അംഗം ഹക്കീം കുന്നില്‍, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, സിപിഎം ഏരിയാ സെക്രട്ടറി ഹനീഫ് പാണളം, പി ഡി പി സംസ്ഥാന സെക്രട്ടറി സുബൈര്‍ പടപ്പ്, യൂനുസ് തളങ്കര, സിദ്ധീഖലി മൊഗ്രാല്‍, ഇസ്മാഈല്‍ ചിത്താരി, സുലൈമാന്‍ കരിവള്ളൂര്‍,ഡോ. മുസ്തഫ, മൗലവി അമാനുല്ല, ബശീര്‍ പുളിക്കൂര്‍, സി എല്‍ ഹമീദ്, കന്തല്‍ സൂപ്പി മദനി, പാറപ്പള്ളി ഖാദര്‍ ഹാജി, സി എം എ ചേരൂര്‍, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ബാദുഷാ സഖാഫി, അബ്ദുല്‍ ഖാദര്‍ ഹാജി സി എച്ച്, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും എസ വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.